Posted By Nazia Staff Editor Posted On

Driving liscence in kuwait; കുവൈത്തിൽ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ മാത്രം

Driving liscence in kuwait; കുവൈറ്റ്‌ സിറ്റി :കുവൈത്തിൽ എല്ലാ തരത്തിലുള്ള ഡ്രൈവിങ് ലൈസൻസുകളുടെയും പ്രിന്റിംഗ് നിർത്തിവെക്കുവാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റിൽ ലഭ്യമായ പതിപ്പ് മാത്രം ഉപയോഗിക്കണമെന്നും മന്ത്രാലയം ലൈസൻസ് ഉടമകളോട് ആവശ്യപ്പെട്ടു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ,പൊതു ഗതാഗത വാഹനങ്ങൾ, വാനുകൾ,ബസുകൾ മുതലായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾക്കും തീരുമാനം ബാധകമാകും. എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമ്മാരുടെ ഡ്രൈവിങ് ലൈസൻസ് പഴയത് പോലെ കാർഡ് രൂപത്തിൽ തുടരും.പൗരന്മാർക്കും താമസക്കാർക്കും നടപടിക്രമങ്ങൾ ലളിതമാക്കുവാനും ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള സമയവും അധ്വാനവും ലാഭിക്കുവാനും ലക്ഷ്യമാക്കി കൊണ്ടാണ് തീരുമാനം എന്നും മന്ത്രാലയം അറിയിച്ചു.. കൂടാതെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റൽ ആയി പരിവർത്തിപ്പിക്കുവാനും വിവര സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും മന്ത്രാലയം പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി എന്നും അധികൃതർ വിശദീകരിച്ചു.നേരത്തെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഡിജിറ്റൽ രൂപത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *