Malayali expats;ഇത് ഇരട്ടി രുചി!!! സന്ദർശക വിസയിൽ കുവൈത്തിലെത്തിയ മലയാളി കുടുംബത്തിന് പാചക മത്സരത്തിൽ ഒന്നാം സ്ഥാനം

Malayli expat: കുവൈത്ത് സിറ്റി : കോഴിക്കോട് നാദാപുരം വാണിന്മേൽ സ്വദേശിനി തൈക്കണ്ടിയിൽ പാത്തൂട്ടി വിജയത്തിന്റെ ഇരട്ടി രുചി നുകർന്ന ആഹ്ലാദത്തിലാണ് ഇപ്പോൾ.കുവൈത്തിൽ നടന്ന പാചക മത്സരത്തിൽ തന്നോടൊപ്പം 11 കാരിയായ പേര മകൾക്കും ഒന്നാം സമ്മാനം ലഭിച്ചതിന്റെ അഭിമാനത്തിലാണ് ഇവർ. കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന വേൾഡ് ഫുഡ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിക്കപ്പെട്ട പാചക മത്സരത്തിൽ മട്ടൻ ബിരിയാണി പാചക വിഭാഗത്തിൽ പാത്തുട്ടി ഉമ്മക്കും കേക്ക് ഡക്കറേഷൻ വിഭാഗത്തിൽ ഇവരുടെ പേരമകളായ ലൈഹ സബാഹിനുമാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

രണ്ട് മാസം മുമ്പ് സന്ദർശക വിസയിൽ കുവൈത്തിൽ എത്തിയ പാത്തൂട്ടി ഉമ്മ വിസ പുതുക്കാൻ കഴിയാത്തതിനാൽ ഖത്തറിലുള്ള സഹോദരങ്ങളെയും പേരമകളെയും സന്ദർശിച്ച് കഴിഞ്ഞ ദിവസം വീണ്ടും കുവൈത്തിൽ തിരിച്ചെത്തിയതായിരുന്നു.. പാചക കലയിൽ പാരമ്പര്യമായി ലഭിച്ച രുചിയുടെ കൈപുണ്യം മക്കൾക്കും പേര മക്കൾക്കും പകർന്നു നൽകിയ ഇവർ Patthoottty’s cooking diary എന്ന യൂട്യൂബ് ചാനലും സ്വന്തമായി നടത്തി വരുന്നു. ഇവരുടെ മക്കളായ സുൽഫത്ത്, കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടറായ നുസ്രത്,കുവൈത്തിലെ ബിസിനസ് കാരായ യാസർ അറഫാത്ത്, മുജീബ് എന്നിവർക്കും ഉമ്മയുടെ ഈ പാചക നൈപുണ്യം പകർന്നു ലഭിച്ചിട്ടുണ്ട്.മട്ടൻ ബിരിയാണിയാണ്‌ പാത്തൂട്ടി ഉമ്മയുടെ ഹൈലൈറ്റ്. മലബാറിലെ മറ്റു വിഭവങ്ങൾക്കൊപ്പം വിവിധ പലഹാരങ്ങൾ പാചകം ചെയ്യുന്നതിലും ഇവർ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. കേക്ക് ഡക്കറേഷൻ മത്സര വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ഇവരുടെ പേര മകൾ ലൈഹ സബാഹ് സാൽമിയ ഇന്ത്യൻ എക്‌സൈലൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്‌.ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർ ദമ്പതികളായ സാബി സബാഹിന്റെയും നുസ്രത് സാബിയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *