ജോലി വാഗ്‌ദാനം ചെയ്ത് പ്രവാസി യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി വന്നു

രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു വ്യക്തിയെ ക്രിമിനൽ കോടതി വെറുതെവിട്ടു. പ്രതിമാസ ശമ്പളത്തിന് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് അവരെ പ്രതി കടത്തുകയായിരുന്നുവെന്നാണ് കേസ് ഫയൽ വ്യക്തമാക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. അറസ്റ്റിന് മുമ്പ് ദിവസങ്ങളോളം ഇയാൾ അവരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ മൊഴിയിൽ പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്ന പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിക്കുവേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താൻ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *