കുവൈത്തി പൗരനെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത് പ്രവാസി

കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ കബളിപ്പിച്ച് പ്രവാസി 15,000 ദിനാർ തട്ടിയെടുത്തു. മേജർ ജനറൽ ഹമദ് അൽ ദവാസിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പ്രവാസി ഈ ആരോപണം നിഷേധിച്ചിരുന്നു. ഫ്ലാഷ് ഡ്രൈവിൽ നിന്ന് ലഭിച്ച തെളിവുകൾ ഉപയോഗിച്ച് പ്രവാസിക്ക് പണം ലഭിച്ചതായി സ്ഥിരീകരിച്ചു. കുവൈത്തി പൗരൻ ഹവല്ലി സ്‌ക്വയർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസിൻ്റെ തുടക്കം.

വൻ ലാഭം വാഗ്‌ദാനം ചെയ്യുന്ന ഒരു വാഹന വ്യാപാര സംരംഭത്തിൽ നിക്ഷേപിക്കാൻ 55 കാരനായ ഒരു പ്രവാസി തന്നെ പ്രേരിപ്പിച്ചതായിട്ടായിരുന്നു പരാതി. പൗരൻ 15,000 ദിനാർ കൈമാറുകയും ചെയ്തു. കൈമാറ്റത്തിൻ്റെ തെളിവായി ഒരു ഫ്ലാഷ് ഡ്രൈവ് നൽകി.

പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും പണമോ കാർ കച്ചവടത്തിൽ പങ്കോ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ, തെളിവുകൾ നിരത്തിയതോടെ ഈ വാദങ്ങളെല്ലാം പൊളിഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *