Job opportunity in Kuwait ;തൊഴിലവസരങ്ങളിലേക്ക് വാതിലുകള്‍ തുറന്നിട്ട് കുവൈറ്റിൽ കരിയര്‍ മേള

Job opportunity in Kuwait :കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ കമ്പനികളില്‍ മികച്ച തൊഴിലവസരങ്ങളിലേക്കുള്ള വാതില്‍ തുറന്ന് അല്‍ ഹംറ കരിയര്‍ മേളയ്ക്ക് ഇന്ന് തുടക്കമാവും. നിങ്ങള്‍ കുവൈറ്റില്‍ പുതിയ ജോലിയോ കരിയര്‍ വളര്‍ച്ചയോ അന്വേഷിക്കുകയാണെങ്കില്‍ മികച്ച തൊഴിലുടമകളുമായി ബന്ധപ്പെടാനും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താനുമുള്ള സുവര്‍ണാവസരമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അല്‍ ഹംറ തൊഴില്‍ മേള.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇന്ന് സെപ്റ്റംബര്‍ 18 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെ കുവൈറ്റ് സിറ്റിയിലെ അല്‍-ഷുഹാദ സ്ട്രീറ്റിലുള്ള അല്‍-ഹംറ ഷോപ്പിങ് സെന്‍ററിന്‍റെ താഴേ നിലയിലാണ് തൊഴില്‍ മേള നടക്കുന്നത്. കുവൈറ്റ് സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ അല്‍-ഹംറ ടവറിലേക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങളും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്.

വിവിധ മേഖലകളില്‍ വ്യത്യസ്ത തൊഴിലുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനികളെയും ബ്രാന്‍ഡുകളെയും ഒന്നിച്ച് അണിനിരത്തുമെന്നതാണ് ഇവന്‍റിന്‍റെ പ്രത്യേകത. നിങ്ങള്‍ പുതിയ ബിരുദധാരിയായാണെങ്കിലും പരിചയസമ്പന്നനായ പ്രൊഫഷണലാണെങ്കിലും, എല്ലാവര്‍ക്കും അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

മേള പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, വദീഫത്തീ ആപ്പ് വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ‘വദീഫ്ത്തീ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അതില്‍ ‘അല്‍-ഹംറ കരിയര്‍ ഫെയര്‍’ സെലക്ട്ര് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതോടെ നിങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഇതുവഴി നിങ്ങള്‍ക്കിഷ്ടപ്പെട്ട തൊഴിലുടമകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. രാജ്യത്തെ മുന്‍നിര കമ്പനികളില്‍ നിന്നുള്ള റിക്രൂട്ടര്‍മാരെ കണ്ടുമുട്ടാനും വിവിധ തൊഴില്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഭാവിയിലേക്ക് ആവശ്യമായ തൊഴില്‍ ഉപദേശങ്ങളും ഉള്‍ക്കാഴ്ചകളും നേടാനും ഈ തൊഴില്‍ മേള നിങ്ങള്‍ക്ക് അവസരം നല്‍കും.

അല്‍ ഹംറ കരിയര്‍ ഫെയര്‍ നിങ്ങളുടെ സ്വപ്ന ജോലിയിലേക്ക് പ്രവേശിക്കുന്നതിനുള്ള കവാടമാണെന്ന് സംഘാടകര്‍ അറിയിച്ചു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലെങ്കില്‍ പോലും വിവിധ കമ്പനികളെയും അവസരങ്ങളെയും കുറിച്ച് അറിയാനും അന്തമായ തൊഴില്‍ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും തൊഴില്‍ മേള മികച്ച അവസരം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *