കുവൈത്തിൽ സ്വർണക്കട്ടി വ്യാജമെന്ന് പരാതി
വൻ തുക നൽകി വാങ്ങിയ സ്വർണക്കട്ടി വ്യാജമെന്ന് പരാതി. 60,000 ദീനാറിന് കുവൈത്ത് പൗരൻ വാങ്ങിയ സ്വർണത്തിലാണ് പരാതി. സ്വർണം വാങ്ങി പിന്നീട് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയെന്ന് പരാതിയില്‍ പറയുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കുവൈത്ത് സിറ്റിയിലാണ് പരാതി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. എന്നാല്‍, പരാതിക്കാരൻ സ്വർണക്കട്ടി വ്യാജമാണെന്ന് എങ്ങനെയാണ് നിർണയിച്ചതെന്ന് വ്യക്തമല്ല.
Comments (0)