Posted By Ansa Staff Editor Posted On

കുവൈത്തിൽ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ ഗാർഹിക തൊഴിലാളിക്ക് സംഭവിച്ചത്…

തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിക്കുകയും അജ്ഞാത സ്ഥലത്തേക്ക് ഒളിച്ചോടുകയും ചെയ്ത ​ഗാർഹിക തൊഴിലാളിയെ ആഭ്യന്തര മന്ത്രാലയം വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അൽ ഖസർ പ്രദേശത്തെ ഒരു പൗരനാണ് തൻ്റെ പ്രായമായ അമ്മയ്ക്ക് വേണ്ടി പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കിടപ്പുമുറിയിൽ നിന്ന് ​ഗാർഹിക തൊഴിലാളി മൂന്ന് സ്വർണവളകളും മോതിരവും മോഷ്ടിച്ചതായി ഇയാൾ അവകാശപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ തൊഴിലാളി വീട്ടിൽ നിന്ന് ഇറങ്ങുന്നതും പിന്നീട് മൊബൈൽ ഫോൺ ഓഫ് ചെയ്യുന്നതും നിരീക്ഷണ ക്യാമറ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *