Posted By Ansa Staff Editor Posted On

Expat arrest; സുഹൃത്തിൻ്റെ ചതി: സ്വന്തം പേര് വിനയായി; ​കുവൈറ്റിൽ കള്ളക്കേസിൽ കുടുങ്ങി മലയാളി

സ്വന്തം പേരിൽ ​ഗൾഫിൽ നിയമക്കുരിക്കിൽപ്പെട്ടിരിക്കുകയാണ് ഒരു പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് നിയമക്കുരുക്കിൽ അകപ്പെട്ടത്. മലയാളിയായ സഹപ്രവർത്തകന് സിവിൽ ഐ ഡി കോപ്പി നൽകിയത് മൂലമാണ് നിയമക്കുരുക്കിൽപ്പട്ടത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച സാമ്പത്തിക – ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലേക്ക് വരാൻ കഴിയാതെ വിഷമസന്ധിയിലാകുകയും ചെയ്തു. 2020 -ലാണ് സംഭവത്തിൻ്റെ തുടക്കം. കുവൈത്ത് ഓയിൽ കമ്പനി നിന്ന് യൂസ്ഡ് കംപ്യൂട്ടർ വാങ്ങാനാണ് ഗേറ്റ് പാസ് ഉണ്ടാക്കുന്നതിനുവേണ്ടി മലയാളിയായ സഹപ്രവർത്തകൻ തോമസിൻറെ സിവിൽ ഐ ഡിയുടെ കോപ്പി നൽകിയത്.

വാട്സ്ആപ്പ് വഴി ഐ ഡിയുടെ കോപ്പി നൽകി. അത് കഴിഞ്ഞ് രണ്ട് വർഷത്തിനിപ്പുറം തോമസ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ചെല്ലാൻ വേണ്ടി കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അധികൃതർ വിളിച്ചപ്പോഴാണ് താൻ ചതിയിൽപ്പെട്ട കാര്യം തോമസ് ജോസഫ് അറിയുന്നത്. തുടർന്ന് സി ഐ ഡിക്ക് മുന്നിൽ ഹാജരായപ്പോൾ തോമസിൻറെ പേരിൽ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതർ കാണിച്ചുകൊടുത്തു.

ചെക്ക് തന്റേതല്ലെന്നും കുവൈത്തിൽ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം അവസാനിച്ചില്ല. വ്യാജരേഖകൾ ഉപയോഗിച്ചു മറ്റ് ചിലരോടെപ്പം 1.2 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്തു എന്നതാണ് കേസ്. കുവൈത്ത് പൗരൻ നൽകിയ കേസിലാണ് തോമസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ സമാന പേരുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉൾപ്പെട്ട കേസ് ആണിത്. അതിലാണ് തോമസ് ജോസഫിൻറെ സിവിൽ ഐ ഡി കോപ്പി അറ്റാച്ച് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ തോമസ് രാജ്യം വിടുകയും ചെയ്തു.

തോമസ് ജോസഫിൻറെ കമ്പനിയിലെ സഹപ്രവർത്തകൻറെ സുഹൃത്താണ് നാടുവിട്ട തോമസ്. സിവിൽ ഐ ഡി കോപ്പി മേടിച്ച തട്ടിപ്പുകാരന് കൊടുത്ത സുഹൃത്ത് സംഭവശേഷം കുടുംബസമ്മേതം ന്യൂസീലൻഡിലേക്കും കടക്കുകയും ചെയതതോടെ തോമസ് കുടുങ്ങി. കേസിൽ നിന്ന് രക്ഷനേടാൻ തോമസ് ജോസഫ് പല വഴികളും തേടി. ഇന്ത്യൻ എംബസിയിലും പരാതിപ്പെട്ടു.

എംബസി മുഖേന സി ഐ ഡി അധികൃതരെ ഇദ്ദേഹം 2020 ഒക്ടോബർ 26 ന് വാട്സ്ആപ്പ് വഴി സിവിൽ ഐഡി കോപ്പി നൽകിയത് അടക്കമുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കേസ് ഫയൽ ചെയ്തു. യാത്രാവിലക്കും ഏർപ്പെടുത്തി. ഒപ്പം, കസ്റ്റഡിയിലും കഴിയേണ്ടി വന്നു. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച് കേസായതിനാൽ 100 കുവൈത്ത് ദിനാർ ജാമ്യത്തിലാണ് തോമസ് ജോസഫ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഒമ്പത് വർഷത്തിലെറെയായി ജോലി ചെയ്തു വരുന്ന കമ്പിനിക്ക് തോമസ് ജോസഫിനെ വിശ്വാസമായതിനാൽ ജോലി സുരക്ഷിതമാണ്. കൂടാതെ, താമസ രേഖയായ ഇഖാമയും നിയമപരം. എങ്കിലും, മനസ്സറിയാതെ താൻ കുടുങ്ങിയ കേസിൽ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്ക കുവൈത്തിൽ കുടുംബവുമൊത്ത് കഴിയുന്ന തോമസ് ജോസഫിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് തോമസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *