Posted By Nazia Staff Editor Posted On

Watch viral image;അമ്മ മനസ് എന്നും പൊന്ന് മനസ്!!ഇത് ഹൃദയം നുറുങ്ങും കാഴ്ച;ആറ് മാസം മുമ്പ് ചത്ത ഒട്ടകക്കുട്ടിയുടെ അസ്ഥികള്‍ക്ക് കൂട്ടിരുന്ന് അമ്മയൊട്ടകം;കാണാം ചിത്രങ്ങൾ

Watch viral image;റിയാദ് ∙ ആറു മാസം മുമ്പാണ് ഈ ഒട്ടകത്തിന്റെ കുട്ടി ചത്തുപോയത്. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടക കുട്ടിയുടെ മൃതദേഹത്തിന് അടുത്ത് ആറുമാസമായി കൂട്ടിരിക്കുകയാണ് അമ്മയൊട്ടകം. ദിവസവും ആറു കിലോമീറ്റർ നടന്നെത്തിയാണ് തന്‍റെ ചത്തുപോയ കുട്ടിയുടെ അസ്ഥിയുടെ അടുത്ത് അമ്മയൊട്ടകം കൂട്ടിരിക്കുന്നത്.

Oplus_131072

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അടുത്തെത്തുന്ന ഒട്ടകം സന്ധ്യ മയങ്ങുന്നതുവരെ ഇവിടെ തന്നെ ഇരിക്കും. ഒട്ടകക്കുട്ടിയുടെ ദ്രവിച്ചുപോയ അസ്ഥികള്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയായുള്ളത്.

Oplus_131072

ഒട്ടകക്കുട്ടി ചത്തതു മുതല്‍ എല്ലാ ദിവസവും കിലോമീറ്ററുകള്‍ താണ്ടി ഒട്ടകം ഈ സ്ഥലത്തെത്തി സങ്കടത്തോടെ ഇരിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ നിന്ന് ഒട്ടകം അനങ്ങാറേയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ഒരാൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *