Posted By Ansa Staff Editor Posted On

Sahel app; സഹേൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാം; കുവൈത്തിൽ പുതിയ സംവിധാനം

ആളുകൾക്ക് ഓൺലൈൻ വഴി തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ സാധിക്കുന്ന സംവിധാനം ഉടൻ പ്രാബല്യത്തിലാകും . ഏകീകൃത സർക്കാർ ഓൺലൈൻ ആപ്ലികേഷനായ സഹൽ വഴി ഓ ടി പി സംവിധാനത്തിൽ ഉടമസ്ഥാവകാശം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണിത്. സാധാരണ ഇക്കാമ ഒരു സ്പോൺസറിൽനിന്ന് മറ്റൊരു സ്പോൺസറിലേക്ക് മാറ്റുന്നതുപോലുള്ള നടപടി ക്രമമാണ് ഇവിടെയും നടക്കുന്നത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വിൽപ്പനക്കാരൻ ആപ്ലിക്കേഷൻ നമ്പർ (ഓ ടി പി) ഉണ്ടാക്കുകയും അതുവഴി വാങ്ങുന്നയാൾക്ക് ഒരു അറിയിപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് അത് അംഗീകരിക്കുകയും ചെയ്യുന്നു. അതിനുശേഷം വാഹനത്തിന് ഇൻഷുറൻസ് അടക്കണം .

തുടർന്ന് ട്രാൻസ്ഫർ ഫീസ് അടയ്ക്കാൻ വിൽപ്പനക്കാരന് അറിയിപ്പ് വരുന്നതോടെ വാഹന മാറ്റത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതാണ് രീതി .ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക , വാഹനത്തിന്റെ പെർമിറ്റ് പുതുക്കുക തുടങ്ങിയ ഇടപാടുകൾ പ്രയാസ രഹിതമായി വീട്ടിലിരുന്നുകൊണ്ടോ ഓഫിസിലിരുന്ന് കൊണ്ടോ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മന്ത്രാലയത്തിലെ ഓൺലൈൻ സേവനം വികസിപ്പിച്ചിട്ടുണ്ട് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *