Posted By Nazia Staff Editor Posted On

Aakasha air in Kuwait;ആകാശ എയർ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് ഈ മാസം സർവീസ് നടത്തും; തീയതി, സമയക്രമം എന്നിവ ഇങ്ങനെ

Aakasha air in Kuwait;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും മുംബൈ വിമാനത്താവളത്തിനും ഇടയിൽ പ്രതിദിനം ഒരു വിമാനം എന്ന തോതിൽ ആഴ്ചയിൽ പുതിയ 7 വിമാന സർവീസുകൾ കൂടി വരുന്നു .ഇന്ത്യയുടെ പുതിയ വിമാന കമ്പനിയായ “അകാശ് എയർ ന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഓഗസ്റ്റ് 23 മുതൽ ഈ സർവീസുകൾ പ്രാബല്യത്തിലാകുമെന്നും ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .കുവൈത്ത് വ്യോമഗതാഗത മേഖലയുമായി ബന്ധപെട്ടു സർവീസ് നടത്തുന്ന നിരവധി വിമാനത്താവളങ്ങളിലേക്ക് നേരിട്ട് വിമാനങ്ങൾ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായാണിതെന്ന് കുവൈത്ത് ഏവിയേഷൻ ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റായ്ദ് അൽ താഹിർ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .ആകാശ് എയറിന്റെ വിമാനങ്ങൾ നിലവിൽ മുംബൈ വിമാനത്താവളത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഭാവിയിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് കമ്പനി സർവീസുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു . കുവൈത്തിനും ഇന്ത്യക്കും ഇടയിൽ നിലനിൽക്കുന്ന നീണ്ട സൗഹൃദമാണ് നേരിട്ട് പുതിയ വിമാന സർവീസ് അനുവദിക്കുന്നതിന് പ്രധാന ഘടകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *