kuwait police: കുവൈറ്റിൽ 17കാരന് ക്രൂര ആക്രമണം;ഒടിവുകളും മുറിവുകളുമായി ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kuwait police;കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ളയിൽ അജ്ഞാതൻ്റെ ആക്രമണത്തെത്തുടർന്ന് ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17കാരന് നിരവധി പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിലെത്തി സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. തൻ്റെ മകനെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചതിനാൽ ശരീരത്തിലുടനീളം ഒടിവുകളും മുറിവുകളും ഉണ്ടായതായി അവർ വിശദീകരിച്ചു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ജഹ്‌റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഡോക്‌ടർമാർ 21 ദിവസം ചികിത്സയ്ക്കായി കഴിയേണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കുട്ടിക്ക് ഉണ്ടായ പരിക്കുകളുടെയും ഒടിവുകളുടെയും വ്യാപ്തി വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ടും അമ്മ സമർപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി അറ്റോർണി ജനറലിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സുരക്ഷാ അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *