
kuwait police; കുവൈറ്റിൽ 10 കുട്ടി കള്ളന്മാർ പിടിയിൽ : ഇവർ ചെയ്തത്…
കുവൈത്ത് സിറ്റി : കുവൈത്തിൽ സൗത്ത് സുറ പ്രദേശത്തെ വിദ്യാലയങ്ങളിലെ കഫറ്റീരിയകൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ 10 കുട്ടികൾ അറസ്റ്റിലായി.ഹവല്ലി കൂറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രദേശത്തെ സ്‌കൂൾ കഫ്റ്റീയകളിൽ മോഷണം വ്യാപകമായത്തിനെ തുടർന്ന് ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഇത്തരത്തിൽ പ്രതികൾ നടത്തിയ 12 മോഷണ കേസുകളുടെ ചുരുള ഴിക്കാൻ കഴിഞ്ഞതായി ഹവലി കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. രാത്രി സമയങ്ങളിൽ വിദ്യാലയങ്ങളുടെ മതിൽ ചാടി കടന്നാണ് ഇവർ ഭക്ഷ്യ സാധനങ്ങളും പണവും മോഷണം നടത്തിയിരുന്നത്. ശൈത്യകാലങ്ങളിൽ ഉദ്യോഗസ്ഥർ വീടിനുള്ളിൽ തന്നെ കഴിയാൻ സാധ്യതയുള്ളതിനാൽ പോലീസ് പട്രോളിംഗ് ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇവർ മോഷണം പതിവാക്കിയത്.
കുറ്റവാളികൾ വിദ്യാലയങ്ങളിൽ മതിൽ ചാടി കയറുന്നതിന്റെയും മോഷണം നടത്തി തിരിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങൾ സി സി ക്യാമറ യിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർക്കും, അധ്യാപകർക്കും, കാവൽക്കാർക്കും കാണിച്ചുകൊടുത്തത്തിനെ തുടർന്ന് സംഘത്തിലെ 15 വയസുകാരനായ ഒരു പ്രതിയെ തിരിച്ചറിഞ്ഞത്.. ഇതെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയും 1,250 ദിനാർ പ്രതിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ സംഘത്തിലെ മറ്റു 9 പേരുടെയും വിവരങ്ങൾ വെളിപ്പെടു ത്തുകയായിരുന്നു. പണവും ഭക്ഷ്യ സാധനങ്ങളും ഉൾപ്പെടെ 4800 ദിനാർ മൂല്യമുള്ള വസ്തുക്കളാണ് ഇവർ മോഷണം നടത്തിയത്.തുടർ നിയമനടപടികൾക്കായി പത്ത് പ്രതികളെയും ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.

Comments (0)